Latest NewsNewsBusiness

ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി

ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാൻ 4,447 കോടി രൂപയുടെ ഇടപാടിനാണ് ബോർഡ് അനുമതി നൽകിയത്

ബ്ലിങ്കിറ്റിനെ സ്വന്തമാക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ബ്ലിങ്കിറ്റ്, വെയർഹൗസിംഗ്, അനുബന്ധ സേവന ബിസിനസ് എന്നിവയുടെ ഏറ്റെടുക്കൽ നടപടിയാണ് പൂർത്തിയാക്കിയിട്ടുള്ളത്. പ്രമുഖ ക്വിക്ക് കൊമേഴ്സ് കമ്പനിയാണ് ബ്ലിങ്കിറ്റ്.

2022 സാമ്പത്തിക വർഷത്തിൽ ബ്ലിങ്കിറ്റിന്റെ വിറ്റുവരവ് 263 കോടി രൂപയാണ്. ബ്ലിങ്കിറ്റ് സൊമാറ്റോയുടെ ഭാഗമായതോടെ സർവീസുകൾ കൂടുതൽ വിപുലമാക്കും. കൂടാതെ, ബ്യൂട്ടി ആന്റ് പേഴ്സണൽ കെയർ, ഓവർ ദി കൗണ്ടൻ ഫാർമസ്യൂട്ടിക്കൽസ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വേഗം വർദ്ധിപ്പിക്കാനാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്.

Also Read: ആദം അലി എത്തിയത് പൂവ് ചോദിച്ച്: പൂവിറുക്കുന്നതിനിടെ മനോരമയുടെ കഴുത്തറുത്തും സാരി കൊണ്ട് മുറുക്കിയും അരുംകൊല

ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാൻ 4,447 കോടി രൂപയുടെ ഇടപാടിനാണ് ബോർഡ് അനുമതി നൽകിയത്. ഇതോടെ, ജൂൺ മാസത്തിൽ തന്നെ ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ടുള്ള കരാറുകൾ സൊമാറ്റോ പ്രഖ്യാപിച്ചിരുന്നു. ബ്ലിങ്കിറ്റിന്റെ അനുബന്ധ ബിസിനസ് 61 കോടി രൂപയ്ക്കാണ് സൊമാറ്റോ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button