തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. ഫർസിൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച മൊഴി നൽകാൻ ഹാജരാകാനാണ് നിർദ്ദേശം. വലിയതുറ സ്‌റ്റേഷൻ ഓഫീസറാണ് നോട്ടീസ് നൽകിയത്.
മുമ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് ജാമ്യം നൽകുമ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് ഇരുവരും അറിയിച്ചത്.
എന്നാൽ, വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇ.പി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താൻ വിളിച്ചത്.
Post Your Comments