Latest NewsNewsBusiness

യെസ് ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്

ജൂൺ പാദത്തിൽ 5,916 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്

ജൂൺ പാദത്തിൽ നേട്ടം കൊയ്ത് യെസ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ അറ്റാദായം പ്രഖ്യാപിച്ചതോടെയാണ് യെസ് ബാങ്ക് ഉയർന്ന നേട്ടം കൈവരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ അറ്റാദായം 50 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 207 കോടി രൂപയായിരുന്നു അറ്റാദായം. എന്നാൽ, ഇത്തവണ 50 ശതമാനം വർദ്ധനവ് ഉണ്ടായതോടെ അറ്റാദായം 311 കോടി രൂപയായി.

ജൂൺ പാദത്തിൽ 5,916 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിലെ വരുമാനം 5,394 കോടി രൂപയായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തി 13.45 ശതമാനമായും കിട്ടാക്കടം 4.17 ശതമാനമായും കുറഞ്ഞു.

Also Read: ‘പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്?’

റിപ്പോർട്ടുകൾ പ്രകാരം, ജെസി ഫ്ലവേഴ്സുമായി യെസ് ബാങ്ക് ടേം ഷീറ്റിൽ ഒപ്പുവെച്ചിട്ടുണ്ട്. ഏകദേശം 48,000 കോടി രൂപയുടെ സ്ട്രെസ്ഡ് ആസ്തികൾ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ ഒരു അസറ്റ് പുനർനിർമ്മാണ കമ്പനി രൂപീകരിക്കാനാണ് ടേം ഷീറ്റിൽ ഒപ്പുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button