Latest NewsKerala

പനിക്ക് ചികിൽസിക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി: ഒടുവിൽ ശസ്ത്രക്രിയ

തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ ഒന്നരവയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി. കുഞ്ഞിന് കുത്തിവെയ്‌പ്പെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നെയ്യാറ്റിൻക​ര സർക്കാർ ആശുപത്രിയിലാണ് സംഭവം. ഒന്നര വയസുകാരന്റെ കാലിലാണ് സൂചി ഒടിഞ്ഞു കയറിയത്.

പനി ബാധിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഡ്രിപ്പ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞു കയറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് സൂചി പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button