IdukkiKeralaNattuvarthaLatest NewsNews

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​യ യുവാവ് കുളത്തിൽ വീണ് മരിച്ചു

പ​ള്ളു​രു​ത്തി ക​ണ്ണം​മാ​ലി അ​റ​ക്ക​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ന്‍റെ മ​ക​ൻ തോ​മ​സ് പീ​റ്റ​ർ ( നി​ബി​ൻ-30 )ആ​ണ് മ​രി​ച്ച​ത്

പീ​രു​മേ​ട് : സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. പ​ള്ളു​രു​ത്തി ക​ണ്ണം​മാ​ലി അ​റ​ക്ക​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ന്‍റെ മ​ക​ൻ തോ​മ​സ് പീ​റ്റ​ർ ( നി​ബി​ൻ-30 )ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒമ്പ​തോ​ടെ​യാ​യിരുന്നു അ​പ​ക​ടം നടന്നത്. തി​ങ്ക​ളാ​ഴ്ചയാണ് കു​ട്ടി​ക്കാ​ന​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ പ​തി​നൊ​ന്നം​ഗ സം​ഘം എ​ത്തി​യത്. തി​രി​ച്ചു പോ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ നി​ബി​ൻ ഫോ​ണ്‍ ചെ​യ്യു​വാ​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read Also : പ്രമേഹരോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഇ​യാ​ളെ കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന്, അ​ന്വേ​ഷി​ച്ച​പ്പോ​ൾ റി​സോ​ർ​ട്ടി​ലെ മീ​ൻ കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചി​രു​ന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button