ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സംഭവത്തില്‍ ഇന്നലെ എട്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ക്യാമ്പസില്‍ അരങ്ങേറുന്നത്. ഒരു വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലയില്‍ ഇപ്പോള്‍ കനത്ത പോലീസ് കാവലാണ്. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തി, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു എന്നീ ആരോപണങ്ങളാണ് ഇവരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്.
കാമ്പസിനകത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും ഇന്നലെ തീരുമാനിച്ചു. ഈ ഔട്ട് പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
Post Your Comments