ലക്നൗ: മതപ്രാർത്ഥനയ്ക്ക് അനുവാദം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കി ലക്നൗവിലെ ലുലുമാൾ അധികൃതർ. ഇതു സംബന്ധിച്ച അറിയിപ്പ് സൈൻബോർഡിൽ മാളിനുള്ളിൽ അധികൃതർ സ്ഥാപിക്കുകയും ചെയ്തു. മാളിനുള്ളിൽ നടന്ന നിസ്കാരം വിവാദമായതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.
ഉത്തർ പ്രദേശിലെ ലക്നൗവിൽ പുതുതായി ആരംഭിച്ച ലുലുമാളിലാണ് ഈ ഒരു സംഭവം അരങ്ങേറിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിലർ മാളിനുള്ളിൽ കൂട്ടത്തോടെ നിസ്കരിച്ച സംഭവം വൻവിവാദമായിരുന്നു. ഇതേതുടർന്ന്, ഹിന്ദുത്വ സംഘടനകളും ജനങ്ങളും വൻ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, തങ്ങൾ ആർക്കും നിസ്കരിക്കാൻ അനുവാദം നൽകിയിട്ടില്ല എന്നായിരുന്നു മാൾ അധികൃതരുടെ പ്രതികരണം.
പിന്നീട്, സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ലുലു മാളിന്റെ ചുമതലയുള്ള അധികാരികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് മാളിനുള്ളിൽ പ്രാർഥനകൾക്ക് അനുവാദം നിഷേധിച്ചു കൊണ്ടുള്ള ബോർഡ് അധികൃതർ സ്ഥാപിച്ചത്.
Post Your Comments