അസമിലെ വിമാനത്താവളത്തിനത്ത് പ്രത്യേകം നിസ്‌കാരമുറി വേണമെന്ന ഹര്‍ജി തള്ളി ഗുവാഹട്ടി ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന്ഡ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഗുവാഹട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദൊലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിൽ പ്രത്യേകം പ്രാര്‍ത്ഥനമുറി വേണമെന്ന് ആവശ്യപ്പെട്ട് സെയ്ദുര്‍ സമാൻ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രത്യേകം ആരാധനാലങ്ങള്‍ നിങ്ങള്‍ക്കില്ലേ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. ഉണ്ടെന്ന മറുപടി കിട്ടിയപ്പോള്‍ എന്തിനാണ് ഇനി വിമാനത്താവളത്തിനകത്ത് പ്രത്യേകം പ്രാര്‍ത്ഥനാമുറി ആരാധനാലയത്തിലേക്ക് പോകൂ എന്നായിരുന്നു കോടതിയുടെ മറുപടി. ഓരോ പൊതുസ്ഥാപനത്തിനകത്തും പ്രാര്‍ത്ഥനാമുറി വേണമെന്ന കോടതി നിര്‍ദ്ദേശം ലഭിക്കാൻ നിയമം അനുശാസിക്കുന്നില്ല. ഇത്തരത്തില്‍ അനുവാദം നല്‍കിയ ഏതെങ്കിലും വിധി കാണിച്ച് തരാൻ ഹര്‍ജിക്കാരന് കഴിയുമോയെന്നും ഹൈക്കോടതി ആരാഞ്ഞു.
ചില ഫ്‌ളൈറ്റുകള്‍ നമാസ് നല്‍കേണ്ട സമയത്താണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ നമാസ് നല്‍കേണ്ട സമയത്തല്ലാതെ മറ്റ് ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാനും കോടതി നിര്‍ദേദശിച്ചു. ഏതാനും വിമാനത്താവളങ്ങളില്‍ പ്രത്യേകം നിസ്‌കാര മുറികള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടാകാം. അതിനര്‍ത്ഥം പൊതു സ്ഥാപനങ്ങളില്‍ എല്ലാം നിസ്‌കാരമുറി പണിയണമെന്ന് ആവശ്യപ്പെടാനല്ലെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് മാത്രമായി പുറത്ത് പ്രത്യേകം ഇടങ്ങളുണ്ട്. അവിടെ പോകണമെന്നുള്ളവര്‍ക്ക് അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാമെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments