ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യു കാമ്പസില്‍ പാര്‍ലമെന്റ് ഭീകരാക്രമണ സൂത്രധാനന് അഫ്സല് ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും ഇന്ത്യ വിരുധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത എട്ടു വിദ്യാര്‍ഥികളെ പുറത്താക്കി. സംഭവവുമായി സ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് കന്ഹൈയ കുമാറിനെ വെള്ളിയാഴ്ച അറസ്റ് ചെയ്തിരുന്നു. മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട കന്ഹൈയ കുമാറിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ന് കാമ്പസില്‍ വിദ്യാര്‍ഥി പ്രകടനം നടന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ് ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, കാമ്പസിലെ പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും അറസ്റിലായ വിദ്യാര്‍ഥി സംഘടനാ നേതാവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു.
Post Your Comments