ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഭവനരഹിതരായവര്‍ക്ക് 5 ലക്ഷം രൂപ ചെലവഴിച്ച് 450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ മോഡിസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതായി കേന്ദ്ര റോഡ്് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. ചതുരശ്രഅടിക്കു 1000 രൂപ കണക്കാക്കുന്ന പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ആയി നല്കും.ബാക്കി 3.5 ലക്ഷം 7% പലിശയില്‍ നല്കും.എല്ലാ വീടുകളിലും സോളാര്‍ പാനല്‍, ബേസിക് ഫര്‍ണിചര്‍, ശുചി മുറികള്‍,വൃത്തിയുള്ള അടുക്കള,തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും. രാജ്യത്ത് 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വീടുകള്‍ വാങ്ങാന്‍ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ കഴിയു എന്നുള്ള തിരിച്ചറിവാണ് ഈ പദ്ധതിക്ക് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട് സിറ്റികള്‍ പോലുള്ള വലിയ പദ്ധതികള്‍ക്കായി കൊല്‍ക്കത്ത,മുംബൈ പോലുള്ള നഗരങ്ങളില്‍ 10 തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും നിധിന്‍ ഗഡ്കരി അറിയിച്ചു
Post Your Comments