India

മാതൃഭൂമിയെ അപമാനിക്കുന്നവർക്ക് മാപ്പില്ല – സ്മൃതി ഇറാനി

ന്യൂഡല്‍ഹി : മാതൃഭൂമിയെ അപമാനിക്കുന്നവർക്ക് മാപ്പില്ലെന്ന് കേന്ദ്രമാനവശേഷി വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി . അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തോടനുബന്ധിച്ച് ഡൽഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന രാഷ്ട്രവിരുദ്ധ പരിപാടിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത് . പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു കൊണ്ടും രാജ്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും കശ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ജെ.എന്‍.യുവിലെ ഇടതു വിദ്യാര്‍ത്ഥി സംഘടനയില്‍ പെട്ട ആളുകളാണ് പ്രക്ഷോഭം നടത്തിയത് . ഓരോ അഫ്സൽ ഗുരുവിനെ കൊല്ലുമ്പോഴും വീടുകളിലെല്ലാം അഫസലുമായി ഉണ്ടാകുമെന്നമുദ്രാവാക്യവും പ്രക്ഷോഭക്കാര്‍ ഉയര്‍ത്തിയിരുന്നു രാജ്യവിരുദ്ധ പ്രക്ഷോഭത്തെ എ ബി വി പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു . തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും വ്യക്തമാക്കി . ശക്തമായ തീരുമാനമെടുക്കാന്‍ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു . തുടർന്ന് രാജ്യദ്രോഹത്തിന് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട് . പ്രക്ഷോഭത്തിൽ പങ്കെടുത്തവര്‍ക്ക് വേണ്ടി ക്യാമ്പസില്‍ തെരച്ചില്‍ ആരംഭിച്ചു . ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button