അഹമ്മദാബാദ്: 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ മുലുന്തിലാണ് സംഭവം. മുലുന്തിലെ ഛായ പഞ്ചല്‍ (46) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മകന്‍ ജയേഷ് പഞ്ചാലിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും മകനും വിഷാദത്തിലായിരുന്നുവെന്നും ജയേഷിന് ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഛായ പഞ്ചലിന്റെ കഴുത്തില്‍ ആഴത്തിലുള്ളതും ചരിഞ്ഞതുമായ 12 മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തുമ്പോള്‍ ഹോള്‍ മുഴുവന്‍ രക്തക്കറ നിറഞ്ഞിരുന്നു’, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാണ്ഡൂപ്പില്‍ മരുന്ന് നിര്‍മാണ സ്ഥാപനത്തിന്റെ ഉടമയായ പിതാവ് മഹേഷ് സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കോളുകളോടും സന്ദേശങ്ങളോടും പ്രതികരണമില്ലാതായപ്പോള്‍, ഭര്‍ത്താവ് അയല്‍ക്കാരനെ വിളിച്ചു വീട്ടില്‍ അന്വേഷിക്കാന്‍ പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇതിനിടെ, അമ്മയെ കൊലപ്പെടുത്തിയ ശേഷം മുലുന്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജയേഷ് ആത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു ജയേഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.
Post Your Comments