ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
ഭഗവാന് ആണ്, പെണ് വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന ഇന്ത്യന്‍ ലോയേഴ്സ് അസോയിയേഷന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി
Post Your Comments