KeralaLatest NewsNews

ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകം: ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ആകെ 16 പ്രതികളാണുണ്ടായിരുന്നത്. പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരെ കരുതിക്കൂട്ടി പ്രതിയാക്കി എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. പ്രതിയാക്കപ്പെട്ടവരിൽ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎമ്മുകാർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരില്‍ നാലാഞ്ചിറ രഞ്ജിത്ത് എന്നയാള്‍ 2010ല്‍ കൊല്ലപ്പെട്ടിരുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിയുടെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളിൽ ഇയാൾ പ്രധാന പങ്കു വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button