ഗൂഗിൾ ക്രോമിന്റെ പുതിയ പതിപ്പ് ഉടൻ അവതരിപ്പിക്കും. നിലവിലെ അപാകതകൾ പരിഹരിച്ചാണ് ഉപയോക്താക്കൾക്കായി പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ഗൂഗിൾ ക്രോമിന്റെ വിൻഡോസ്, മാക്ഒഎസ്, ലിനക്സ്, ആൻഡ്രോയിഡ് എന്നിവയ്ക്കായുള്ള പതിപ്പുകളിൽ ഗുരുതര സുരക്ഷാ പഴുതുകൾ കണ്ടെത്തിയിരുന്നു. ഈ പഴുതുകളാണ് പരിഹരിച്ചത്.
സിസ്റ്റം വികസിപ്പിച്ചവർ അറിയാതെയുണ്ടാകുന്ന സീറോ ഡേ അപാകതകളാണ് കമ്പനി പരിഹരിച്ചിട്ടുള്ളത്. ഇത്തരത്തിൽ നാലു പോരായ്മകളാണ് കണ്ടെത്തിയത്. അപാകതകൾ പരിഹരിച്ചതോടെ, പുതിയ പതിപ്പ് സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: വയോജനങ്ങൾക്കായി ചാവക്കാട് നഗരസഭയുടെ വയോ ക്ലബ്
ക്രോമിലെ സെറ്റിംഗ്സിൽ പുതിയ അപ്ഡേറ്റുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ കഴിയും. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായുള്ള പുതിയ പതിപ്പ് ഉടൻതന്നെ പ്ലേ സ്റ്റോറിൽ ലഭ്യമാകും. സുരക്ഷ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.
Post Your Comments