MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമം

മലപ്പുറം: ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ. മലപ്പുറം ആലത്തിയൂരിലാണ് സംംഭവം. ആലത്തിയൂർ ആലിങ്ങൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് എത്തിച്ച പോത്തുകളിൽ മൂന്നെണ്ണം ചത്തിരുന്നു. ഇതിനെ ആരുമറിയാതെ ഇറച്ചിയാക്കി വിൽക്കാനായിരുന്നു ശ്രമം നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ എത്തിച്ച പോത്തുകളിൽ മൂന്നെണ്ണമാണ് ചത്തത്.

ബലിപെരുന്നാൾ വിപണി ലക്ഷ്യമാക്കി ആണ് പോത്തുകളെ എത്തിച്ചത്. ചത്ത പോത്തുകളെ വാഹനത്തിൽ വെച്ച് തന്നെ അറുത്ത് തോൽ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ ബഹളം വെയ്ക്കുകയായിരുന്നു. പ്രശ്നമാകുമെന്ന് അറിഞ്ഞതോടെ, ലോറിക്കാരൻ വാഹനമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

വിവരം അറിഞ്ഞ് പോലീസിനൊപ്പം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചത്ത പോത്തുകളെ മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് വിൽക്കാനാകാത്ത വിധം നശിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button