മുംബൈ : വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്കര്‍ ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി.
ഇസ്രത് ലഷ്കറിന്റെ ചാവേര്‍ പോരാളിയായിരുന്നുവെന്നാണ് മുംബൈയിലെ പ്രത്യേക കോടതിക്ക് നല്കിയ മൊഴിയില്‍ ഹെഡ്ലി വ്യക്തമാക്കിയിരിക്കുന്നത്. ലഷ്കര്‍ നേതാവായിരുന്ന അബ്ദുള്‍ റഹ്മാന് ലഖ്വിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹെഡ്ലി മൊഴി നല്കി.
Post Your Comments