ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും. രോഹിത് ശർമ കൊവിഡ് മുക്തനാവാത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് ക്യാപ്റ്റനായ ബുമ്രയെ നായകനായി ചുമതലപ്പെടുത്തിയത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാവും. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍.
ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയ്ക്ക് ബര്‍മിംഗ്ഹാമിലാണ് മത്സരം. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാരയോ കെഎസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് സൂചന. രോഹിത്തിന്‍റെ കവറായി ടീമിനൊപ്പം അവസാന നിമിഷം ചേര്‍ന്ന മായങ്ക് അഗര്‍വാളിന് അവസരം ലഭിച്ചേക്കില്ല. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.
Read Also:- കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നതുകൊണ്ടുള്ള ഗുണങ്ങൾ
അതേസമയം, ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയായിരുന്നു നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയെ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു രാഹുല്‍ ഇന്ത്യയെ നയിച്ചത്.
NEWS ? – @Jaspritbumrah93 to lead #TeamIndia in the fifth Test Match against England.@RishabhPant17 will be the vice-captain for the match.#ENGvIND pic.twitter.com/ueWXfOMz1L
— BCCI (@BCCI) June 30, 2022
Post Your Comments