Latest NewsKeralaNews

വിഷമം വരുമ്പോള്‍ ബാപ്പയെ വിളിക്കാറുണ്ട്, എല്ലാം ഉപേക്ഷിച്ച് വരാനാണ് പറയുന്നത്! – ഷഹാന പറയുന്നു

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് ഷഹാന

ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കുന്ന പ്രണവിന്റെ താങ്ങും തണലുമാണ് ഷഹാന. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഷഹാനയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് ഇവർ. അധികംകാലം ഈ പ്രണയം ഉണ്ടാകില്ലെന്ന് പറഞ്ഞവർക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതം.

ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അടുത്തിടെ ഷഹാന പങ്കെടുത്തിരുന്നു. പ്രണവിനൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തപ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഷഹാന തുറന്നു പറയുന്നു. പലതരം നെ​ഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടെന്നും, വീട്ടുകാർക്ക് നേരെ പോലും പലതരം ഭീഷണികൾ വന്നിരുന്നുവെന്നും ഷഹാന പറയുന്നു.

Also Read:എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

‘ഇപ്പോൾ കേസുകളൊന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണ്. വീട്ടിലേക്ക് വിളിക്കാറുണ്ട്. എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് വീട്ടീന്ന് പറയുന്നത്. എനിക്ക് വിഷമം വരുമ്പോൾ ബാപ്പായെ വിളിക്കാറുണ്ട്. ഇടക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല’, ഷഹാന പറഞ്ഞു.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്. നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും, പിന്മാറാൻ ഷഹാന തയ്യാറായിരുന്നില്ല. ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button