ക്രിപ്റ്റോ കറൻസികൾക്ക് ടാക്സ് ഡിടക്റ്റട് അറ്റ് സോഴ്സ് (ടിഡിഎസ്) ഈടാക്കാനൊരുങ്ങുന്നു. സ്രോതസിൽ നിന്നും നികുതി ഈടാക്കുന്ന സംവിധാനത്തെയാണ് ടിഡിഎസ് എന്ന് വിളിക്കുന്നത്. പുതിയ ഉത്തരവ് ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ ആകുന്നത്. ക്രിപ്റ്റോ കറൻസിയടക്കം എല്ലാത്തരം ഡിജിറ്റൽ വെർച്വൽ ആസ്തികൾക്കും ടിഡിഎസ് ബാധകമാണ്.
മുൻപ് ക്രിപ്റ്റോ വരുമാനത്തിനും മറ്റും 30 ശതമാനം നികുതി ബാധകമാക്കിയിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിലായത്. ഒരു വർഷം 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ടിഡിഎസ് ബാധകം. ക്രിപ്റ്റോ ഇടപാടുകൾ നഷ്ടത്തിലാണെങ്കിലും ടിഡിഎസ് ചുമത്തും.
Also Read: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
Post Your Comments