Latest NewsNewsIndia

‘അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണ്’: അ​ഗ്നിവീറുകൾക്ക് തൊഴിൽ വാ​ഗ്ദാനവുമായി മഹീന്ദ്ര ​ഗ്രൂപ്പ്

അ​ഗ്നിപഥിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അ​ഗ്നിവീറുകൾക്ക് തൊഴിൽ വാ​ഗ്ദാനവുമായി മഹീന്ദ്ര ​ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണെന്നും പദ്ധതിയിലൂടെ അ​ഗ്നിവീരന്മാർ ആർജിക്കുന്ന അച്ചടക്കവും കഴിവും ഊർജ്ജ്വസ്വലരായി തൊഴിലെടുക്കാൻ പ്രാപ്തിയുള്ളവരാക്കി അവരെ മാറ്റുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച കാലഘട്ടത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അതീവ താൽപ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

അതേസമയം, അ​ഗ്നിപഥിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം. കേരളത്തില്‍ ഒരു സംഘടനയുടേയും ഹര്‍ത്താലില്ല. എന്നാൽ, ഭാരത് ബന്ദിന് ആരുടേയും പിന്തുണയുമില്ല. ബന്ദെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button