KeralaLatest NewsNews

പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാഴ്ച്ച നഷ്ടമായി

 

തൊടുപുഴ: പോലീസിന്റെ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനാണ് പരുക്കേറ്റത്. പ്രതിഷേധ മാർച്ചിനിടെ ഗുരുതരമായി പരുക്കേറ്റ ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്.

തൊടുപുഴയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മാർച്ചിനിടെയാണ്‌ ബിലാലിന്റെ കണ്ണിന് പരുക്കേറ്റത്.

ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ബിലാലിന്റെ കൺപോളയിൽ 3 ഭാഗത്തായി 28 തുന്നലുകളുണ്ട്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിലാൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ കാഴ്ച്ച തിരിച്ച് കിട്ടുമോയെന്നു പറയാനാവൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button