ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച്, കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി ഷമ മുഹമ്മദ്. മോദിയ്ക്ക് എന്ത് പേടിയാണെന്നും ആരെയാണ് പേടിക്കുന്നതെന്നും ഷമ മുഹമ്മദ് ചോദിച്ചു. പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അമിത് ഷായുടെ പോലീസ് തേടി വരികയാണെന്നും ഷമ പറഞ്ഞു.
ഷമ മുഹമ്മദിന്റെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു. സമീപത്തെങ്ങും ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. അപ്പോഴാണ് എന്നെ പിടിച്ച് ബലമായി പൊലീസ് വാഹനത്തിൽ കയറ്റുന്നത്. ഈ രാജ്യത്ത് മറുപടി പറയാനും അവകാശമില്ലേ? എവിടെയാണ് ജനാധിപത്യം? അതാണ് ഞാൻ ചോദിക്കുന്നത്. മോദിയ്ക്ക് എന്ത് പേടിയാണ്? ആരെയാണ് പേടിക്കുന്നത്. പ്രതികരിക്കുന്നവരെ പിടിച്ച് അകത്തിടുന്നു. പ്രതിഷേധിക്കുന്നവരെ അമിത് ഷായുടെ പോലീസ് തേടി വരികയാണ്,’ ഷമ മുഹമ്മദ് പറഞ്ഞു.
പട്ടിക്കൂട്ടിൽ കയറി പ്രതിഷേധം: വേറിട്ട പ്രതിഷേധവുമായി വീട്ടമ്മ
അതേസമയം, നിരോധനാജ്ഞ ലംഘിച്ചതിനേത്തുടർന്നാണ് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റിഡിയിലിരിക്കെ ശാരീരിക അസ്വാസ്ഥ്യമുണ്ടായ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുഴഞ്ഞു വീണിരുന്നു.
Post Your Comments