Latest NewsUAENewsInternationalGulf

ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Read Also: ഫ്രാങ്കോ മുളയ്ക്കലിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കം, നിശ്ചയിക്കുക മാർപ്പാപ്പ? – റിപ്പോർട്ട് ഇങ്ങനെ

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ നൽകി ഉത്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നത് കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

യുഎഇയിൽ അംഗീകൃതമല്ലാത്ത ചാനലിലൂടെ ധനവിനിമയ ഇടപാട് നടത്തുന്നവർക്ക് എതിരെയും കടുത്ത നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങലൂടെ ബോധവത്കരണം നൽകുന്നുണ്ട്.

Read Also: വീണ്ടും ട്വിസ്റ്റ് ! ‘വിദേശ ഫണ്ട് എത്തിക്കാൻ ഷാജ് കിരൺ സഹായം തേടി’: വെളിപ്പെടുത്തി അജി കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button