ഫ്ലിപ്കാർട്ടിന്റെ 2,065 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി ടെൻസെന്റ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ടെൻസെന്റിന്റെ യൂറോപ്യൻ സബ്സിഡിയറി വഴിയാണ് ഓഹരികൾ സ്വന്തമാക്കിയത്.
ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകനായ ബിന്നി ബൻസാലിൽ നിന്നാണ് ചൈനീസ് കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ടെൻസെന്റ്. കൂടാതെ, ഇന്ത്യയിൽ നിയന്ത്രണമുളള ചൈനീസ് കമ്പനിയാണ് ടെൻസെന്റ്. 2021 ഒക്ടോബർ 26 നാണ് ചൈനീസ് കമ്പനി ഓഹരികൾ വാങ്ങിയത്. ഇത് സംബന്ധിച്ച രേഖകൾ നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലാണ് സർക്കാർ അധികാരികൾക്ക് കൈമാറിയത്.
Also Read: പച്ചമുട്ട കഴിക്കുന്നവർ അറിയാൻ
രാജ്യത്ത് നിലനിന്നിരുന്ന ചൈനീസ് വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ ടെൻസെന്റിന് അടുത്തിടെ ഇന്ത്യയിൽ അതിന്റെ സേവനങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു.
Post Your Comments