Latest NewsNewsInternational

പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഉപദേഷ്ടാവിനെ പിരിച്ചുവിട്ട് ബ്രിട്ടൺ

പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന് പ്രോത്സാഹനം നൽകിയ ബ്രിട്ടീഷ് ഇമാമിനെ പിരിച്ചുവിട്ടു. സ്വതന്ത്ര ഉപദേഷ്ടാവ് ആയ ഇമാം ഖാരി അസിമിനെയാണ് ബ്രിട്ടീഷ് സർക്കാർ പദവിയിൽ നിന്ന് മാറ്റിയത്. ഇസ്‌ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഉപദേശം തേടിയിരുന്ന ആളായിരുന്നു ഖാരി. ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമാണ് ഖാരി അസിം.

‘ദ ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം അപമാനകരവും മുസ്ലീങ്ങൾക്ക് വളരെയധികം വേദന ഉണ്ടാക്കുന്നതുമാണെന്ന് ഖാരി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിരിച്ചുവിടൽ. പ്രതിഷേധങ്ങളുടെ മറപിടിച്ച് ചിത്രം നിരോധിക്കണമെന്ന് ഖാരി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്തതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാർദ്ദത്തിനും എതിരായ നിലപാട് ഇമാം സ്വീകരിച്ചുവെന്നും, ആയതിനാൽ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും സർക്കാർ അറിയിക്കുകയായിരുന്നു.

Also Read:ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപമൊഴുകുന്നു

ജൂൺ മൂന്നിനാണ് ‘ലേഡി ഓഫ് ഹെവൻ’ റിലീസ് ചെയ്തത്. ഇസ്​ലാമിക ചരിത്രത്തെ തെറ്റായി കാണിക്കുന്നതാണ് സിനിമയെന്നായിരുന്നു ഉയർന്ന ആരോപണം. പ്രവാചകൻ മുഹമ്മദിന്റെ മകൾ ഫാത്തിമയുടെ ജീവിതത്തെക്കുറിച്ചുള്ള ആദ്യ ചലച്ചിത്രമായി ഇത് കണക്കാക്കപ്പെടുന്നു. കൂടാതെ 21-ാം നൂറ്റാണ്ടിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും സുന്നി ഇസ്ലാമിലെ ചരിത്ര വ്യക്തികളും തമ്മിലുള്ള ബന്ധവും ചിത്രം പറയുന്നുണ്ട്. ചിത്രം റിലീസ് ചെയ്തതു മുതൽ, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബ്രിട്ടനിലെ തിയറ്ററുകളിൽ പ്രദർശനം നിർത്തി വച്ചിരുന്നു. എന്നാൽ, ചില മതവിഭാഗങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിലും ഇത് നിരോധിക്കരുതെന്ന് മറ്റുചിലർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button