റിയാദ്: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി അറേബ്യ. സിലിണ്ടർ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലിൽ നിന്ന് 18.85 റിയാലാക്കിയാണ് സൗദി വർദ്ധിപ്പിച്ചത്. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനിയായ ഗ്യാസ്‌കോ കസ്റ്റമർ കെയർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
വിതരണ സ്റ്റേഷനുകളിൽ നിന്നു വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതിലുൾപ്പെടില്ല. മണ്ണെണ്ണ ലിറ്ററിന് 0.81 റിയാലായും ഉയർത്തി. ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ് മണ്ണെണ്ണ ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമെന്നു സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്റ്റേഷൻ ഉടമകൾക്കും ഉപയോക്താക്കൾക്കും സൗദി അരാംകോ വെബ്സൈറ്റ് വഴി വില അപ്ഡേഷൻ അറിയാൻ കഴിയും.
Read Also: അദാനിക്ക് കരാർ നൽകാൻ മോദി നിർബന്ധിച്ചെന്ന് വ്യാജ പ്രസ്താവന: കള്ളം പൊളിച്ചത് ശ്രീലങ്കൻ പ്രസിഡന്റ്
Post Your Comments