തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയ സ്വപ്ന സുരേഷിന്റെ അഡ്വക്കേറ്റ് കൃഷ്ണരാജിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസ്സെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണ്. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി.
സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്. അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്.
ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല.
Post Your Comments