KeralaLatest NewsNews

ഷാജ് കിരണ്‍ പറഞ്ഞത് കള്ളമാണെങ്കില്‍ കേസെടുക്കാന്‍ ധൈര്യമുണ്ടോ? കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുന്നത് ചികിത്സയ്ക്ക് തന്നെയാണോ? ചോദ്യം ഉന്നയിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുതിയ വിവാദം കൊഴുക്കുന്നു. ഇതോടെ, സ്വപ്ന ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. മുഖ്യമന്ത്രിയ്ക്ക് അറിയാവുന്നത് പറയുകയോ ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയോ ആണ് ആ രണ്ട് വഴികളെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also:സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തത്, യഥാര്‍ത്ഥ ശബ്ദരേഖ ഉടന്‍ പുറത്തുവിടും: ഷാജ് കിരണ്‍

സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് ഒളിക്കാന്‍ പലതും ഉണ്ട് അതാണ് മുഖ്യമന്ത്രിക്ക് ഇത്ര വെപ്രാളമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ നിക്ഷേപമുണ്ടെന്ന് ഷാജ് കിരണ്‍ പറഞ്ഞത് കള്ളമാണെങ്കില്‍ അയാളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയിലുള്ളത് ഗൗരവതരമായ കാര്യങ്ങളാണ്. സ്വപ്ന സുരേഷിന്റെ 164 അനുസരിച്ചുള്ള മൊഴിയേക്കാള്‍ ഗുരുതരമാണ് ഇടനിലക്കാരനായ ഷാജ് കിരണിന്റെ വാക്കുകളെന്നും അപകീര്‍ത്തികരമായ കാര്യമാണെങ്കില്‍ ഉടന്‍ കേസെടുക്കണമെന്നും, അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അടിയ്ക്കടി മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനമുണ്ടെന്നും അമേരിക്കയില്‍ പോകുന്നത് ചികിത്സയ്ക്ക് തന്നെയാണോ എന്നും അദ്ദേഹം ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button