Latest NewsIndiaNews

ഡോ. ബി.ആർ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാ​ഗത്ത് നിന്ന് നീക്കി: പുതിയ പരിഷ്കരണം കൊണ്ടുവന്ന് സർക്കാർ

റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാ​ഗം പരിഷ്ക്കരിച്ചത്.

ബെംഗളൂരു: ഡോ. ബി.ആർ ‍അംബേദ്കർ ഭരണഘടനാ ശിൽപി അല്ലെന്ന് പാഠപുസ്‌തകം. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്കരണം കർണാടക സർക്കാർ കൊണ്ടുവന്നത്. സാമൂഹിക പാഠ പുസ്തകത്തിലെ ‘നമ്മുടെ ഭരണഘടന’ എന്ന ഭാ​ഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശിൽപി എന്ന വിശേഷണം നീക്കം ചെയ്തത്. റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാ​ഗം പരിഷ്ക്കരിച്ചത്.

Read Also: യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം

അതേസമയം, അംബേദ്കറുടെ ഭാ​ഗം ഒഴിവാക്കിയതിന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് കോൺ​ഗ്രസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതോടെ തെറ്റ് ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യസ മന്ത്രി ബി.സി നാ​ഗേഷ് മാപ്പ് പറഞ്ഞു. എന്നാൽ, പ്രതിഷേധമുയർന്നതോടെ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ പിരിച്ചുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button