തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളിലെ കവർച്ചയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. റവന്യൂ മന്ത്രി കെ. രാജനാണ് ശുപാർശ നൽകിയത്. ഉദ്യോഗസ്ഥർ പ്രതികളായേക്കാമെന്ന നിഗമനത്തിലാണ് നടപടി. തര്‍ക്ക വസ്തുക്കള്‍, അഞ്ജാത മൃതദേഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വര്‍ണ്ണമാണ് ആര്‍.ഡി.ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്നത്.
72 പവൻ സ്വർണ്ണവും 124 ഗ്രാം വെള്ളിയും നാൽപ്പത്തി ഏഴായിരത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 2010 മുതൽ 2019 വരെയുള്ള തൊണ്ടിമുതലുകളിൽ നിന്നാണ് കവർച്ച. ലോക്കറിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Post Your Comments