തിരുവനന്തപുരം: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി. മൃഗസംരക്ഷണ വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ക്ലർക്കുമാരായിരുന്ന ടി സെൽവരാജിനെയും എൻ അജിത്കുമാറിനെയും വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനു ശിക്ഷിച്ചു.
ടി സെൽവരാജിനെ മൂന്നു വർഷം കഠിന തടവിനും 10,000/- രൂപ പിഴ ഒടുക്കുന്നതിനും മറ്റൊരു പ്രതിയായ എൻ അജിത്കുമാറിനെ നാല് വർഷം കഠിന തടവിനും 10,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. എൻ അജിത് കുമാറിനെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.
ശ്രീകുമാർ എന്ന സ്വകാര്യ വ്യക്തിക്ക് ലോൺ എടുക്കുന്നതിലേക്ക് തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചു വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി എസ് ബി ഐ, എ കെ ജി സെന്റർ ശാഖയിൽ നിന്നും 4,10,000/- രൂപയുടെ ലോൺ എടുക്കുന്നതിലേക്ക് കൂട്ടുനിന്നതിന്, തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളായ ക്ലാർക്കുമാരെ 30-11-2023 ശിക്ഷിച്ചത്. തിരുവനന്തപുരം യൂണിറ്റ് മുൻ ഡിവൈഎസ്പി ശ്രീ എസ് സുരേഷ് ബാബു രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് സൂപ്രണ്ട് ആർ ഡി അജിത്, മുൻ ഡിവൈഎസ്പി അജിത് കുമാർ എന്നിവർ അന്വേഷിച്ചു.
Read Also: യുപിഐ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ ഇനി ക്രെഡിറ്റ് കാർഡുകൾ മതി, പുതിയ സംവിധാനവുമായി ഈ ബാങ്ക്
Post Your Comments