Latest NewsNewsIndiaBusiness

ഓഹരി വിപണി: മുന്നേറ്റത്തോടെ ഇമുദ്ര ലിമിറ്റഡ്

രാജ്യത്ത് ഡിജിറ്റൽ സർട്ടിഫിക്കറ്റ് മേഖലയിൽ 37.9 ശതമാനം വിപണി വിഹിതമുള്ള സ്ഥാപനമാണ് ഇമുദ്ര

ഇമുദ്ര ലിമിറ്റഡിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം. 6 ശതമാനം പ്രീമിയത്തിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര ലിമിറ്റഡ്.

ഓഹരികളുടെ ഇഷ്യൂ വില 256 രൂപയാണ്. ബിഎസ്ഇയിൽ 5.86 ശതമാനം നേട്ടത്തോടെ 271 രൂപയ്ക്കാണ് ഓഹരികൾ  ലിസ്റ്റ് ചെയ്തത്. എൻഎസ്ഇയിൽ 5.47 ശതമാനം പ്രീമിയത്തോടെ 270 രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്തു. വ്യാപാരത്തിലെ ആദ്യ 10 മിനിറ്റിനുള്ളിൽ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ഓഹരികൾ ഉയർന്ന് 279 രൂപയിലെത്തി.

Also Read: സൗന്ദര്യസംരക്ഷണത്തിന് തേന്‍

243- 256 പ്രൈസ് ബാൻഡിൽ മെയ് 20 മുതൽ 24 വരെയാണ് ഇമുദ്ര ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന നടന്നത്. ഓഫർ ഫോർ സെയിലിലൂടെ 9.84 മില്യൺ ഓഹരികളും 161 കോടിയുടെ പുതിയ ഓഹരികളും ഐപിഒയിലൂടെ കൈമാറിയിട്ടുണ്ട്. കൂടാതെ, രാജ്യത്ത് ഡിജിറ്റൽ സർട്ടിഫിക്കറ്റ് മേഖലയിൽ 37.9 ശതമാനം വിപണി വിഹിതമുള്ള സ്ഥാപനമാണ് ഇമുദ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button