കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ, ആദ്യ കണക്കുകള്‍ പ്രകാരം 68.75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. 2021ൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരു ശതമാനത്തിലധികം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021ല്‍ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ ബൂത്ത് നമ്പർ 50ലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ ബൂത്ത് നമ്പർ140ലും വോട്ട് രേഖപ്പെടുത്തി. മഹാരാജാസ് കോളജിലാണ് വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്.
യു.ഡി.എഫ് എം.എല്‍.എ പി.ടി. തോമസ് അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോ ജോസഫിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനായിരുന്നു എൻ.ഡി.എ സ്ഥാനാര്‍ത്ഥി. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Post Your Comments