ലക്‌നൗ: യുപിയില്‍ പോലീസും ഗുണ്ടകളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍, കൊടുംകുറ്റവാളികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലാണ് സംഭവം.
Read Also:മരുന്നുമായി രാജ്യത്തേക്ക് വരുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണം: അറിയിപ്പുമായി ഒമാൻ
ഗൗതം ബുദ്ധ് നഗറിലെ ദുജാന ഗ്രാമത്തിലെ താമസക്കാരായ ബില്ലു എന്ന അവ്‌നീഷ്, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബില്ലുവിന്റേയും രാകേഷിന്റേയും തലയ്ക്ക് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍, ഇന്ദിരാപുരം മേഖലയില്‍ ഒരു ബൈക്ക് യാത്രികന്‍ സംശയാസ്പദമായി പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും കമ്പിവേലിയില്‍ ഇടിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ പോലീസുകാര്‍ക്ക് നേരെ, വെടിയുതിര്‍ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസ് നടത്തിയ തിരിച്ചടിയില്‍ ബില്ലു കൊല്ലപ്പെടുകയായിരുന്നു.
മധുബന്‍ ബാപുധാം മേഖലയിലാണ് മറ്റൊരു വെടിവയ്പ്പുണ്ടായത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് തങ്ങളെ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വയം പ്രതിരോധത്തിനായി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും രാകേഷിനെ വെടിവച്ച് വീഴ്ത്തുകയും ചെയ്തു. പ്രതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
പശ്ചിമ യുപിയില്‍ പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ അനില്‍ ദുജാന സംഘത്തിലെ അംഗമാണ് ബില്ലു. ഇയാള്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. കഴിഞ്ഞ മാസം വേവ് സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ ബില്ലുവിനെ പോലീസ് തിരഞ്ഞിരുന്നു.
Post Your Comments