USALatest NewsNewsIndiaInternational

ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക ബാ​ങ്ക്

വാഷിംഗ്‌ടൺ: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന് മു​ന്ന​റി​യിപ്പ് നൽകി ലോ​ക ബാ​ങ്ക്. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ തു​ട​രു​ന്ന ലോ​ക്ക്ഡൗ​ണും, റ​ഷ്യ​യു​ടെ ഉ​ക്രൈ​ന്‍ അധിനിവേ​ശ​വും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ മ​ന്ദ​ഗ​തി​യി​ലാ​ക്കിയതായി ലോ​ക ബാ​ങ്ക് മേ​ധാ​വി ഡേവി​ഡ് മാല്‍​പാ​സ് വ്യക്തമാക്കി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​, ഇന്ധനം, വ​ളം എന്നിവയുടെ വി​ല കുതിച്ചു​ക​യ​റു​ന്ന​ത് ആ​ഗോ​ള മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അദ്ദേഹം ചൂ​ണ്ടി​ക്കാ​ണിച്ചു.

ക​ഴി​ഞ്ഞ മാ​സം, ഈ ​വ​ര്‍​ഷ​ത്തെ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ചാ പ്ര​വ​ച​നം 3.2 ശ​ത​മാ​ന​മാ​യി ലോ​ക ബാ​ങ്ക് കു​റ​ച്ചി​രു​ന്നു. ​യൂ​റോ​പ്പി​ല്‍ ജ​ര്‍​മ്മ​നി ഉ​ള്‍​പ്പെ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഊ​ര്‍​ജ പ്രതിസന്ധി രൂ​ക്ഷ​മാ​യി തുടരുകയാണെന്നും ഇ​ന്ധ​ന​ത്തി​ന് വി​ല ഉ​യ​രു​ന്ന​ത് വികസിത രാജ്യങ്ങളെപ്പോലും സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി​യി​ട്ടുണ്ടെന്നും ​ലോ​ക ബാ​ങ്ക് നിരീക്ഷിക്കുന്നു. ഭക്ഷണം, ഊർജം, ഇ​ന്ധ​നം എന്നിവയുടെ ക്ഷാ​മം വി​ക​സ്വ​ര രാജ്യങ്ങ​ളേ​യും വ​ല​യ്ക്കു​ന്നതായി ലോക ബാ​ങ്ക് ക​ണ്ടെ​ത്തി.

സ്‌കൂളിലെ പരിഹാസപാത്രം, വീട്ടിൽ ഗാർഹിക പീഡനം: 22 പേരെ കൊന്ന കൊലയാളിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങൾ

കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ് തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ്, ലോ​ക ബാ​ങ്കിന്റെ ​കണക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ചൈ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യവ​സ്ഥ​യെ, തുടർച്ചയായുള്ള ലോ​ക്ക്ഡൗ​ണു​ക​ള്‍ മാ​ന്ദ്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. റഷ്യയുടെ ഉക്രൈൻ അ​ധി​നി​വേ​ശ​വും അ​തേ​തു​ട​ര്‍​ന്നു​ള്ള ഉ​പ​രോ​ധ​വും മൂ​ലം, ഇന്ധനത്തിനായി പൂ​ര്‍​ണ​മാ​യും റ​ഷ്യ​യെ ആ​ശ്ര​യി​ച്ച യൂ​റോ​പ്പ് സമ്മര്‍ദ്ദത്തിലാ​ണെ​ന്നും ഡേവിഡ് മാ​ല്‍​പാ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button