Latest NewsNewsInternationalKuwaitGulf

പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് തീരുമാനം. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:20 മുതൽ വിമാന ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Read Also: പി.സി ജോർജിനെതിരെ കേസ് എടുത്തിട്ടും, പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല: കെ.സുരേന്ദ്രന്‍

രാജ്യത്ത് മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റ് മെയ് 23-ന് കുവൈത്തിൽ പ്രവേശിക്കുമെന്നും, തുടർന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണൽക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദൃശ്യപരത ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക. പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലർച്ചെ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button