India

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല, മറിച്ചുള്ള കഥകളെല്ലാം നിഷേധിക്കുന്നു: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം താന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്‌സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

മറിച്ചുള്ള കഥകള്‍ വ്യാജമാണ്. അതേസമയം രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്നും തന്നെ പുറത്താക്കിയത് ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇടക്കാല പ്രധാനമന്ത്രിപദത്തിലേക്ക് തനിക്ക് ആഗ്രഹമുണ്ടെന്ന് പ്രചരിച്ച കഥകള്‍ രാജീവ് ഗാന്ധിയുടെ മനസ്സില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു.പക്ഷേ താനൊന്നും അറിഞ്ഞിരുന്നില്ല. അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ സൈനിക നടപടി നടത്തുമ്പോള്‍ ഇന്ദിരാ ഗാന്ധി കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിരുന്നു.

സൈനിക നടപടി ഒഴിവാക്കണമെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മറ്റുവഴി ഏതാണെന്ന് ആര്‍ക്കും അറിയില്ലെന്നും രാഷ്ട്രപതി പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button