India

ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടു. മേജര്‍ ജനറല്‍ അശോക് കുമാര്‍, മേജര്‍ ജനറല്‍ എസ്എസ് ലാമ്പ എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.

ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ചരിത്രത്തില്‍ ആദ്യമായാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സിബിഐ അന്വേഷത്തിനു ഉത്തരവിടുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണമെന്നു പ്രതിരോധ മന്ത്രാലയ വ്യക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button