മാഡ്രിഡ്: ആദ്യമായി ഔദ്യോഗിക ചടങ്ങില്‍ സന്നിഹിതയായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി. ഖത്തര്‍ അമീര്‍ നടത്തുന്ന സ്പെയിന്‍ സന്ദര്‍ശനത്തിൽ അമീറിന്റെ പത്നിയുമുണ്ട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മാഡ്രിഡില്‍ സര്‍സുവേല കൊട്ടാരത്തില്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയക്കുമൊപ്പമുളള ഗ്രൂപ്പ് ഫോട്ടോയിൽ ശൈഖ ജവാഹിര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനിയെയും കാണാം.
2013ല്‍ ഖത്തര്‍ അമീറായി സ്ഥാനമേറ്റ ശേഷം ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചടങ്ങാണിത്. സന്ദർശനത്തിനിടെ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മൊന്‍ക്ലോവ കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. കൂടിക്കാഴ്ചയ്ക്കും ചർച്ചകൾക്കുമൊടുവിൽ സാമ്പത്തിക, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
Post Your Comments