ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് തൊട്ടടുത്ത് ആകാശത്ത് ബലൂണ്‍ പോലെ തോന്നിക്കുന്ന വസ്തു സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബര്മേറില് കഴിഞ്ഞ ദിവസം കണ്ട വസ്തുവിനോട് സാമ്യമുള്ളതാണ് ഇതും. സ്ഥലത്ത് പോലീസ് തെരച്ചില്‍ തുടങ്ങി.
അതേസമയം തന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി ന്ദേശം വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഡല്‍ഹി-കാഠ്മണ്ഡു ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണി.
രണ്ട് വിമാനങ്ങളേയും സുരക്ഷിതമേഖലയിലേക്ക് മാറ്റി ബെംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുകയാണ്. രണ്ട് സംഭവങ്ങളെത്തുടര്‍ന്ന് തലസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Post Your Comments