ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഫേസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലൂടെ മുന്‍ സുപ്രീംകോടതി ജഡ്ജി മര്‍ക്കണ്ടേയ കട്ജു സോഷ്യല്‍ മീഡിയയോട് യാത്ര പറയുന്നു. സൂര്യന് കീഴിലുള്ള എന്തിനെയും കുറിച്ച് ധീരവും, എന്നാല്‍ പലപ്പോഴും വിവാദവുമായി മാറിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള കട്ജുവിനു പ്രതികരണമായി കിട്ടാറുള്ള ‘തെറി’ മടുത്താണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
തന്റെ അറിവുകള്‍ പകര്‍ന്നു നല്‍കാനുള്ള ശ്രമത്തിന് തിരിച്ചുകിട്ടുന്നത് ‘തെറി’ ആണെന്നത് വേദനയോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്. വിവരം ഇല്ലാത്തവരെ പഠിപ്പിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച തന്നെ സ്വയം ശപിക്കുകയാണ് ഇപ്പോള്‍. ഗാന്ധിജി ‘ബ്രിട്ടീഷ് ഏജന്റു’, നേതാജി ‘ജപ്പാന് ഏജന്റു’, കേജരിവാള്‍ ‘സമ്പൂര്‍ണ്ണ തട്ടിപ്പുകാരന്’ മുതലായ അദ്ദേഹത്തിന്റെ പദ പ്രയോഗങ്ങള്‍ക്ക് കിട്ടിയ തെറി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
Post Your Comments