ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജെയ്ഷ്-ഇ- മുഹമ്മദ് മേധാവി മൗലാനാ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി മുദ്രകുത്തുന്നതിനായുള്ള പുതിയ നടപടികള്‍ക്ക് ഇന്ത്യ ഒരുങ്ങുന്നു. ആറ് ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യം വീണ്ടും ആഗോളതലത്തില്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യയുടെ പുതിയ നീക്കം.
ആക്രമണത്തിനു പിന്നില്‍ മസൂദാണെന്നു തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടന്നതാണ് ഇന്ത്യയുടെ വാദങ്ങള്‍ക്കു കരുത്തു പകരുക. അതേസമയം ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് യുഎന്‍ നടത്തിയ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തത് ചൈനയായിരുന്നു. പാക്കിസ്ഥാനുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മസൂദിനെ ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാക്കിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരമാണ് ചൈന അന്നു നിലപാടെടുത്തത്.
പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിനെ കാനഡ, ഓസ്ട്രേലിയ, യുഎസ്, യുകെ, യുഎഇ, ഇന്ത്യ എന്നിവരടക്കമുള്ള രാജ്യങ്ങള്‍ ഭീകരസംഘടനകളായി മുദ്രകുത്തിയിട്ടുണ്ട്. മസൂദിനെക്കൂടാതെ ജമായത്ത് ഉദ്ദവ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന് മാക്കി, ലഷ്കര്‍ ഭീകരന് അസം ചീമ എന്നിവരെയും ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
Post Your Comments