Latest NewsInternational

‘പണി പടിവാതിൽക്കലെത്തിയിട്ടുണ്ട്’ : ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്‌വാൻ

തായ്പെയ്: ദ്വീപ് രാഷ്ട്രമായ ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്‌വാൻ. വിദേശകാര്യ മന്ത്രിയായ ജോസഫ് വു ആണ് ഓസ്ട്രേലിയ പോലുള്ള രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നത്.

‘അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ ഇങ്ങനെ സമാനമായ താൽപര്യങ്ങളുള്ള രാജ്യങ്ങൾ പസഫിക് സമുദ്രത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. ഓസ്ട്രേലിയക്ക് കൂടി താല്പര്യമുള്ള മേഖലകളിൽ, ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആ പ്രദേശങ്ങളിലുള്ള ഓസ്ട്രേലിയൻ ഓഫീസർമാർ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ നന്നായിരിക്കും.’ ഓസ്ട്രേലിയൻ മാധ്യമമായ എസ്.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോസഫ് വ്യക്തമാക്കി.

അപകടം ഓസ്ട്രേലിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞുവെന്നും, സോളമൻ ദ്വീപുകളിലെ ചൈനീസ് സൈനിക സാന്നിധ്യത്തിന് ഓസ്ട്രേലിയയുടെ ഉറക്കം കെടുത്താനുള്ള ശക്തിയുണ്ടെന്നും ജോസഫ് വു താക്കീതു നൽകി.

ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തു നിന്നും 1,200 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ഒരു രാഷ്ട്രമാണ് സോളമൻ ദ്വീപുകൾ. ഈ രാജ്യവുമായി ചൈന സുരക്ഷ ഉടമ്പടി ഒപ്പിട്ടിരുന്നു. തന്ത്രപ്രധാനമായ ഈ മേഖലയിൽ, ചൈന സൈനിക വിന്യാസം നടത്താൻ പോകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയയ്ക്ക് തായ്‌വാൻ മുന്നറിയിപ്പ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button