റിയാദ്: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് സ്വദേശിവത്കരണം നടപ്പിലാക്കിയത്.
സ്വകാര്യ മേഖലയിൽ സെക്രട്ടറി, ട്രാൻസലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തൊഴിൽ പദവികളിലാണ് മന്ത്രാലയം സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കും. ഇരുപതിനായിരത്തോളം സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Post Your Comments