AgricultureKeralaLatest NewsNewsHill StationsIndia Tourism Spots

ഒരു യാത്ര പോയാലോ? ഈ ചൂടത്ത് ഒന്ന് ‘ചില്‍’ ആവാന്‍ പറ്റിയ ഈ സ്ഥലങ്ങളിലേക്ക്?

വേനലാണ്. നല്ല ചൂട് കാലം. ഈ ചൂട് കാലത്ത് ചൂടില്ലാത്ത ഇടത്തേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഏതുകാലവസ്ഥയിലും യാത്ര ചെയ്യാന്‍ പറ്റുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. വൈവിധ്യമേറിയ ഭൂപ്രകൃതിയായതുക്കൊണ്ട് കേരളം ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ചൂട് നിറഞ്ഞ ഈ വേനല്‍ക്കാലത്ത് സന്ദര്‍ശിക്കാവുന്ന ചില സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ആലപ്പുഴ

മനോഹരമായ കായൽ പ്രദേശമാണ് ആലപ്പുഴ. കെട്ടുവള്ളം പോലെയുള്ള ഹൗസ്‌ബോട്ടുകളാൽ ചുറ്റപ്പെട്ട, നിറമുള്ള ജലപാതകളും മനോഹരമായ കനാലുകളും ആലപ്പുഴയുടെ സവിശേഷതയാണ്. സൂര്യപ്രകാശത്തിൽ സ്വർണ്ണം പോലെ തിളങ്ങുന്ന ഇരുണ്ട നിറമുള്ള ജലം, ഹൗസ്‌ബോട്ടുകളുടെ മുന്നോട്ടുള്ള പാതയിൽ അലയടിക്കുന്ന വെള്ളം എങ്ങനെ പോകുന്നു ആലപ്പുഴയുടെ വൈവിധ്യമാർന്ന മുഖം. അനന്തമായ തെങ്ങിൻ തലപ്പുകളുടെ മേലാപ്പ്, സമൃദ്ധമായ നെൽവയലുകളുടെ മനോഹരമായ കാഴ്ചകൾ നിറഞ്ഞ ആലപ്പുഴ വേനൽക്കാല യാത്രയ്ക്ക് പറ്റിയ ഇടമാണ്. ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ്.

മൂന്നാർ

കശ്മീർ ഭൂമിയിലെ സ്വർഗ്ഗമാണെന്ന് പറയുന്നവർ മൂന്നാറിന്റെ മനോഹാരിത കണ്ടിട്ടുണ്ടാകില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില കൃഷി ചെയ്യുന്ന പ്രദേശമെന്ന നിലയിൽ പ്രസിദ്ധമായ, മൂന്നാർ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാണ്. കണ്ണിന് കുളിർമയേകുന്ന പച്ചപ്പും ചക്രവാളത്തിലേക്ക് നീണ്ടുകിടക്കുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങളും മൂന്നാറിന്റെ മനോഹാരിതയിലൊന്നാണ്. തേയിലത്തോട്ടങ്ങളിലെ പച്ചപ്പ് വിരിച്ച പരവതാനികൾ, ഓരോ നൂറു മീറ്ററുകൾ കഴിയുമ്പോഴും മേച്ചിൽപ്പുറങ്ങളിൽ മരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന മലനിരകൾ, കുന്നുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകൾ എല്ലാം മൂന്നാറിന്റെ മാത്രം ഭംഗിയാണ്. മാട്ടുപ്പെട്ടി ഡാം, എക്കൊ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, രാജമല, ആനമുടി, കാന്തല്ലൂര്‍, ആനയിറങ്ങല്‍ ഡാം, കൊളുക്കുമല, വട്ടവട, പാമ്പാടും ചോല, മതികെട്ടാന്‍ ചോല, ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍, കുറിഞ്ഞിമല തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങള്‍ ഇവിടെ കാണാനുണ്ട്. വേനല്‍ക്കാലത്ത് സന്ദര്‍ശിക്കാന്‍ മികച്ച സ്ഥലമാണ് മൂന്നാർ.

വയനാട്

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ചുട്ടുപൊള്ളുന്ന വേനൽ താപനിലയിൽ നിന്നും മാറി വേനൽക്കാലത്ത്, കേരളത്തിൽ ഉന്മേഷദായകമായ അവധിക്കാലം ആഘോഷിക്കാൻ അനുയോജ്യമായ സ്ഥലമാണ് വയനാട്. മേഘങ്ങളാൽ ചുംബിക്കുന്ന കുന്നുകൾ, പച്ചപ്പ് നിറഞ്ഞ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, ഇടതൂർന്ന കാടുകൾ, അതിമനോഹരമായ വൈവിധ്യമാർന്ന ജന്തുജാലങ്ങൾ എന്നിവയാൽ നിറഞ്ഞ സ്ഥലമാണ് വയനാട്. ഡെക്കാന്‍ പീഠഭൂമിയുടെ തെക്കേ അറ്റത്തുള്ള വയനാടന്‍ പ്രദേശത്തിലും പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്തിന്റെ 38 ശതമാനവും വനമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഒട്ടേറെയിടങ്ങള്‍ കാണാനുണ്ട്. ചെമ്പ്രമല, എടക്കൽ ഗുഹകള്‍, മീന്‍മുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ്, പൂക്കോട് തടാകം, ബാണാസുര സാഗര്‍ അണക്കെട്ട്, തിരുനെല്ലി, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, മുത്തങ്ങ വന്യജീവിസങ്കേതം, തൊള്ളായിരംകണ്ടി തുടങ്ങിയ മനോഹരമായ പ്രദേശങ്ങള്‍ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

കുമരകം

കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുമരകം, ലോക പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ പ്രദേശത്തെ കേരളത്തിന്റെ നെതര്‍ലാന്‍ഡ്‌സ് എന്നു വിളിക്കാറുണ്ട്. സമൃദ്ധമായ പച്ചപ്പ്, മനം നിറയ്ക്കുന്ന കാഴ്ചകള്‍, വൈവിധ്യാമര്‍ന്ന ജന്തുജാലങ്ങള്‍ എന്നിവയാല്‍ പടർന്നു പന്തലിച്ച് കിടക്കുന്ന കായല്‍ തുരുത്തുകളാണ് കുമരകം. വെമ്പനാട്ട് കായലിന്റെ തീരത്തൂടെ കായല്‍മത്സ്യ വിഭവങ്ങള്‍ ആസ്വാദിച്ചുക്കൊണ്ട് വഞ്ചിവീടുകളിലൂടെയുള്ള നിങ്ങളുടെ യാത്ര ഈ വേനൽക്കാലത്തെ മനോഹരമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button