ഡൽഹി: ലോകം വിഷലിപ്തമായ വായു മലിനീകരണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന 117 രാജ്യങ്ങളിൽ, ഉയർന്ന മെട്രോപൊളിറ്റൻ നഗരങ്ങളിലെ 17 ശതമാനം നഗരങ്ങളിലും ലോകാരോഗ്യ സംഘടനയുടെ പിഎം2.5 അല്ലെങ്കിൽ പിഎം10 മാർഗ്ഗനിർദ്ദേശങ്ങൾക്ക് താഴെയാണ് വായുവിന്റെ ഗുണനിലവാരം.
വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും 1 ശതമാനത്തിൽ താഴെ നഗരങ്ങളിൽ മാത്രമാണ് വായുവിന്റെ ഗുണനിലവാരം പാലിക്കപ്പെടുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ ജനസംഖ്യയും (99%) ലോകാരോഗ്യ സംഘടനയുടെ പരിധിക്കപ്പുറം മലിനമായ വായുവാണ് ശ്വസിക്കുന്നത്, ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു.
കുറഞ്ഞതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ സൂക്ഷ്മ കണികാ പദാർത്ഥങ്ങളും നൈട്രജൻ ഡയോക്സൈഡും കാണപ്പെടുന്നത്. വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന 117 രാജ്യങ്ങളിലെ, 6,000 നഗരങ്ങളിൽ നടത്തിയ സർവ്വേ പ്രകാരം പ്രദേശവാസികൾ ഇപ്പോഴും വളരെ മലിനമായ വായുവും നൈട്രജൻ ഡയോക്സൈഡും ശ്വസിക്കുന്നു. ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുകയും മറ്റ് ഉചിതമായ നടപടികൾ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് വായു മലിനീകരണ തോത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ലോകാരോഗ്യ ദിനത്തിന് മുന്നോടിയായി, ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം അതിന്റെ വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നു. വികസിത രാജ്യങ്ങളിലെ 17% നഗരങ്ങളിലും വായുവിന് ഗുണനിലവാരമുണ്ടെന്ന് കണ്ടെത്തി. വികസ്വര രാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും 1% നഗരങ്ങളിൽ മാത്രമാണ് വായുവിന്റെ ഗുണനിലവാരം പാലിക്കപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments