ഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു.
തെന്നിന്ത്യൻ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുള്ള ഭാഷ തര്‍ക്കത്തില്‍ അജയ് ദേവ്ഗൺ നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിച്ചാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. ‘ധാക്കഡ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നതിനോടൊപ്പം, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കങ്കണ പറഞ്ഞു.
വാട്സാപ്പ് വീഡിയോ കോളിനിടെ അശ്ലീല വീഡിയോ പകർത്തി പണം തട്ടി: യുവതിക്കെതിരെ കേസെടുത്ത് പോലീസ്
‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ ജി പറഞ്ഞപ്പോൾ, അത് തെറ്റല്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നതും നിങ്ങൾ മനസ്സിലാക്കുന്നതും വെവ്വേറെ രീതിയിലാണെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്,’ കങ്കണ വ്യക്തമാക്കി. എന്നാൽ, ‘കന്നഡ ഹിന്ദിയേക്കാൾ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ തന്നോട് പറഞ്ഞു. അപ്പോൾ അവരും തെറ്റല്ല എന്ന് പിന്നീട്, തന്‍റെ നിലപാടിൽ മാറ്റം വരുത്തി കങ്കണ പറഞ്ഞു.
Post Your Comments