മുസാഫർനഗർ: ഉത്തർപ്രദേശിൽ വൻതോതിൽ മതപരിവർത്തനം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പുറത്തുവന്നു. ഇപ്പോഴിതാ, നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതായി സ്വാമി മൃഗേന്ദ്ര മഹാരാജ് പറയുന്നു. മുസാഫർനഗർ ജില്ലയിൽ ആണ് സംഭവം. ഏപ്രിൽ 26 ന് രണ്ട് മുസ്ലീം കുടുംബങ്ങളിലെ എട്ട് പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്നാണ് സ്വാമി മൃഗേന്ദ്ര മഹാരാജ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.
പണത്തിനും സ്വത്തിനും വേണ്ടി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായ ഹിന്ദു സമുദായത്തിലെ പാവപ്പെട്ട ആളുകൾ പട്ടിണിയിലാണെന്നും, നല്ല സാമൂഹിക ജീവിതം സ്വപ്നം കണ്ട് പണത്തിനു വേണ്ടി മതം മാറുന്ന ഇവർക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് പിന്നീടാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ മതം മാറി വഞ്ചിക്കപ്പെട്ട രണ്ട് കുടുംബങ്ങളിലുള്ളവരാണ് വീണ്ടും ഹന്ദുമതത്തിലേക്ക് തിരികെ എത്തിയതെന്ന് മൃഗേന്ദ്ര പറയുന്നു. ദൈനിക് ഭാസ്കറുമായി അടുത്തിടെ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് യശ്വീർ ആശ്രമത്തിലെ സ്വാമി മൃഗേന്ദ്ര മഹാരാജ്
പ്രദേശത്ത് നടക്കുന്ന മതപരിവർത്തനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
‘ഹിന്ദുവിൽ നിന്ന് ഇസ്ലാമിലേക്കുള്ള പരിവർത്തനം അനിവാര്യമായും പുതിയ മതപരിവർത്തനങ്ങൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടും. എല്ലാ ആളുകളും ഹിന്ദു പക്ഷത്തേക്ക് മടങ്ങിവന്നാൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിക്കും. ചില ഘടകങ്ങൾ പാവപ്പെട്ട ഹിന്ദു ജനതയെ സ്വാധീനിക്കുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അവർ ഇസ്ലാം സ്വീകരിക്കുന്നു, പിന്നീട് അവരെ സഹായിക്കില്ല. 11 വർഷം മുമ്പ് ആവശ്യവും അത്യാഗ്രഹവും കാരണം ഹിന്ദു കുടുംബത്തിലെ എട്ട് പേർ ഇസ്ലാം മതം സ്വീകരിച്ചു. വിവാഹാനന്തരം മക്കൾക്ക് വീടും നല്ല സാമൂഹിക ജീവിതവും വാഗ്ദാനം ചെയ്തു. എന്നാൽ, അതൊന്നും സംഭവിച്ചില്ല. കുടുംബം വഞ്ചിക്കപ്പെട്ടതായി അവർക്ക് തോന്നി. അവരുടെ സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. അതിനാൽ, അവർ ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 150 ലധികം ആളുകളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്’, മഹാരാജ് പറഞ്ഞു.
Post Your Comments