പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ മറക്കാനും ചില വഴികളുണ്ട്.
ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശ്വാസം ഉള്ളിലേക്ക് എടുത്തു മൂന്നുവരെ എണ്ണിയശേഷം ശ്വാസം പുറത്തേക്കുവിട്ട് അഞ്ചു വരെ എണ്ണുക. ഈ സമയമെല്ലാം, ശ്വാസോച്ഛാസത്തിലായിരിക്കണം ശ്രദ്ധ. ഇങ്ങനെ ചെയ്യുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്.
ഒരു ദിവസം വായിച്ച കാര്യങ്ങളെക്കുറിച്ച്, അത് പുസ്തകമോ, ലേഖനമോ എന്തും ആയിക്കൊള്ളട്ടെ, കുറിച്ചുവെക്കണം. ഇത്തരത്തില്‍ കുറിച്ചുവെക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ ഇടയ്ക്ക് വായിച്ചു നോക്കുന്നത് ശീലമാക്കിയാൽ ഓർമ്മശക്തി വർദ്ധിക്കും. ഒരു പാട്ടിന്റെയോ കവിതയുടെയോ വരികള്‍ മനപാഠമാക്കുന്നത്, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ്. ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. പുതിയ ഭാഷ പഠിക്കുന്നത്, ഹോബികൾ മാറ്റി നോക്കുന്നത് ഇതെല്ലാം ഗുണകരമാണ്.
Post Your Comments